കര്‍ണാടകയില്‍ അധികാരം നഷ്ടപ്പെടാതിരിക്കാന്‍ വര്‍ഗീയ കാര്‍ഡ് ഇറക്കി ബി.ജെ.പി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേടുമെന്ന സര്‍വേക്ക് പിന്നാലെ ടിപ്പു വിരുദ്ധ വികാരം ആളിക്കത്തിച്ചാണ് ബി.ജെ.പി പ്രചാരണം.ദക്ഷിണേന്ത്യയില്‍ ബി.ജെ.പി അധികാരത്തിലുള്ള ഏക സംസ്ഥാനമാണ് കര്‍ണാടക.
എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന സര്‍വേ ഫലങ്ങള്‍ പുറത്തുവന്നതോടെ അങ്കലാപ്പിലാണ് നേതൃത്വം. ബൂത്ത് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ച് പ്രാദേശിക തലത്തില്‍ പ്രചാരണത്തിന് തുടക്കം കുറിച്ച ബി.ജെ.പി ബൂത്ത് വിജയ് അഭിയാന്‍,ജനസ്‌പന്ദന റാലി തുടങ്ങിയ പരിപാടികളിലൂടെ ടിപ്പു വിരുദ്ധ വികാരം ആളിക്കത്തിക്കുകയാണ്.