X

കെ പി അബ്ദുറഹ്‌മാന്‍കുട്ടി ഹാജി നിര്യാതനായി

എ ആര്‍ നഗര്‍ : എല്‍ ഐ സി സെക്രട്ടറി കോഴിക്കോട് റിട്ട. സീനിയര്‍ ഡിവിഷണല്‍ മാനേജറും എം ഇ എസ് സംസ്ഥാന കമ്മിറ്റിയംഗവുമായ കൂളിപ്പിലാക്കല്‍ അബ്ദുറഹ്‌മാന്‍കുട്ടി ഹാജി എന്ന കുഞ്ഞാപ്പു (75) നിര്യാതനായി. എം ഇ എസ് ജില്ലാ വൈസ് പ്രസിഡന്റ്, താലൂക്ക് പ്രസിഡന്റ് , കെ എം എച്ച് എസ് എസ് കുറ്റൂര്‍ നോര്‍ത്ത് മാനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പരേതനായ കൂളിപ്പിലാക്കല്‍ (ചക്കുങ്ങല്‍) മൊയ്തീന്‍കുട്ടി ഹാജിയുടെ മകനാണ്. ഭാര്യ: പരേതയായ കറുമണ്ണില്‍ ഫാത്തിമക്കുട്ടി. മക്കള്‍: ആസ്യ (ചെറുവണ്ണൂര്‍), ഹസീന, അഷീബ (അരീക്കാട്), മുഹമ്മദ് ആഷിഫ് (കെ.എം.എച്ച്.എസ്.എസ് കുറ്റൂര്‍ നോര്‍ത്ത്). മരുമക്കള്‍: എ.പി മുഹമ്മദ് ബഷീര്‍ (ചെറുവണ്ണൂര്‍), കെ.ടി ഐജസ് (സീനിയര്‍ പര്‍ച്ചേസ് മാനേജര്‍, മാധ്യമം കോഴിക്കോട്), തസ്‌നീം (തിരൂര്‍). സഹോദരങ്ങള്‍: കെ.പി കുഞ്ഞിമൊയ്തു, ഹുസൈന്‍ ഹാജി, മറിയുമ്മ, മുഹമ്മദലി, കെ.പി അബ്ദുല്‍ മജീദ് (കെ.പി.സി.സി സെക്രട്ടറി). ഖബറടക്കം ഇന്ന് വൈകീട്ട് അഞ്ചിന് കുന്നാഞ്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

 

Test User: