ടോക്കിയോ: ജപ്പാന്‍, ദക്ഷിണ കൊറിയ രാജ്യങ്ങള്‍ക്കിടയില്‍ ചരക്ക് കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് എട്ട് ജീവനക്കാരെ കാണാതായി. 14 പേരെ ജപ്പാന്‍റെയും ദക്ഷിണ കൊറിയയുടെയും തീരസംരക്ഷണസേനകള്‍ രക്ഷപ്പെടുത്തി. എട്ട് ജീവനക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നതായി ജാപ്പനീസ് തീരസംരക്ഷണസേന അറിയിച്ചു.
രക്ഷപ്പെട്ട 11 പേര്‍ അബോധാവസ്ഥയിലാണെന്നും ജീവനക്കാരെ ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ നാഗസാക്കിയിലേക്ക് കൊണ്ടുപോയതായും സേന അറിയിച്ചു. ജീവനക്കാരെ രക്ഷിക്കാന്‍ പ്രദേശത്തുണ്ടായിരുന്ന മൂന്ന് സ്വകാര്യ കപ്പലുകളാണ് സഹായിച്ചത്. ജാപ്പനീസ് തീരസംരക്ഷണസേനയുടെ വിമാനവും രണ്ട് കപ്പലുകളും സംഭവസ്ഥലത്തെത്തി. കൂടുതല്‍ ജാപ്പനീസ്, ദക്ഷിണ കൊറിയന്‍ കപ്പലുകള്‍ അപകട സ്ഥലത്തേക്കുള്ള യാത്രയിലാണെന്ന് അധികൃതര്‍ പറഞ്ഞു. കപ്പല്‍ ജീവനക്കാരില്‍ 14 ചൈനീസ് പൗരന്മാരും മ്യാന്‍മറില്‍ നിന്നുള്ള എട്ട് പേരും ഉണ്ടായിരുന്നതായി ജാപ്പനീസ് തീരസംരക്ഷണ സേന അറിയിച്ചു.