മുംബൈ: ദീര്‍ഘദൂര യാത്രകള്‍ നടത്തുമ്ബോള്‍ ട്രെയിനില്‍ നിന്ന് പലപ്പോഴും ഭക്ഷണം കഴിക്കേണ്ടി വരാറുണ്ട്. എന്നാല്‍ ട്രെയിനില്‍ വിളമ്ബുന്ന ഭക്ഷണത്തിന്റെ രുചിയിലും ഗുണമേന്മയിലും എന്നും പരാതി ഉയരാറുണ്ട്.ട്രെയിനില്‍ നിന്ന് ലഭിച്ച ഭക്ഷണത്തെ കുറിച്ച് ഭൂമിക എന്ന യുവതി ട്വിറ്ററിലൂടെ പങ്കുവെച്ച പരാതിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
പരിപ്പ്, സബ്ജി, റൊട്ടി, ചോറ് എന്നിവ പാതി കഴിച്ചതിന്റെ ഫോട്ടോയോടൊപ്പമായിരുന്നു യുവതിയുടെ ട്വീറ്റ്. ഇന്ത്യന്‍ റെയില്‍വെയെ ടാഗ് ചെയ്തായിരുന്നു യുവതി ട്വീറ്റ് ചെയ്തത്. നിങ്ങള്‍ എപ്പോഴെങ്കിലും സ്വന്തം ഭക്ഷണം രുചിച്ചിട്ടുണ്ടോ? നിങ്ങള്‍ എപ്പോഴെങ്കിലും നിങ്ങളുടെ സ്വന്തം കുടുംബത്തിനും കുട്ടികള്‍ക്കും ഇത്രയും മോശമായ രുചിയും ഗുണവുമുള്ള ഭക്ഷണം നല്‍കുമോ? തടവുകാര്‍ക്ക് ഭക്ഷണം പോലെയാണ് ഇത്. ടിക്കറ്റ് നിരക്കുകള്‍ അനുദിനം വര്‍ധിക്കുന്നു, പക്ഷേ നിങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എന്നും നല്‍കുന്നത് ഒട്ടും ഗുണനിലവാരമില്ലാത്ത ഭക്ഷണവും.’ അവര്‍ ട്വീറ്റ് ചെയ്തു.’എന്നാല്‍ ഈ പോസ്റ്റ് ഒരു ഐആര്‍സിടിസി ജീവനക്കാരെയും ലക്ഷ്യമിട്ടല്ലെന്നും അവര്‍ പറയുന്നു. ഇത് ഫുഡ് വിതരണം ചെയ്യുന്ന ജീവനക്കാരുടെ തെറ്റുമല്ല ഇത്. അവര്‍ അവരുടെ ജോലി ചെയ്യുന്നു. മോശമാണെന്ന് പറഞ്ഞതോടെ ഞങ്ങളുടെ പണം അവര്‍ തിരികെ നല്‍കുകയും ചെയ്തു.