നെടുമ്പാശ്ശേരി: രാജ്യാന്തര യാത്രക്കാര്‍ക്കുള്ള കോവിഡ് നിബന്ധനകളില്‍ സഊദി അറേബ്യ ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കേരളത്തില്‍ നിന്ന് ആദ്യമായി ഇന്നു മുതല്‍ സഊദിയ എയര്‍ലൈന്‍സ് പുറപ്പെടല്‍ സര്‍വീസ് നടത്തുന്നു. സഊദിയയുടെ വിമാനം ഞായറാഴ്ച പുലര്‍ച്ചെ 395 യാത്രക്കാരുമായി കൊച്ചിയില്‍ നിന്ന് ജിദ്ദയിലേയ്ക്ക് പുറപ്പെട്ടു.
ഞായറാഴ്ച മാത്രം 21 രാജ്യാന്തര സര്‍വീസുകളിലായി 6069 യാത്രക്കാര്‍ കൊച്ചി വിമാനത്താവളത്തിലുടെ കടന്നുപോകും. ഇവരില്‍ 4131 പേര്‍ വിദേശത്തേയ്ക്ക് പോകുന്നവരാണ്. ഇതില്‍ 5 എണ്ണം ദോഹയിലേയ്ക്കും നാല് വീതം ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലേയ്ക്കും ഒന്ന് ലണ്ടനിലേയ്ക്കുമാണ്. ഈ ആഴ്ച മാത്രം സൗദിയ കൊച്ചിയില്‍ നിന്ന് മൂന്ന് സര്‍വീസുകള്‍ നടത്തും. സെപ്റ്റംബര്‍ 2 മുതല്‍ ഇന്‍ഡിഗോ സഊദി വിമാനസര്‍വീസ് നടത്തും. കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാന്‍ വിവിധ വിമാനക്കമ്പനികളുമായി സിയാല്‍ നിരവധി കമ്പനികളുമായി ചര്‍ച്ചതുടങ്ങിയിട്ടുണ്ടെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് അറിയിച്ചു.