ന്യൂയോര്‍ക്ക് : അമേരിക്കയില്‍ ഇനി മുതല്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ല.
സെന്റേഴ്‌സ് ഓഫ് ഡിസീസ് കണ്‍ട്രോളാണ് നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തെ അഭിസംബോധന ചെയ്തത പ്രസിഡന്റ് ബൈഡന്‍ മാസ്‌ക് ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു. ഒരുവര്‍ഷത്തിനിടെ കോവിഡിന് എതിരായ പോരാട്ടത്തില്‍ നിരവധി പേര്‍ മരണപ്പെട്ടു. കോവിഡ് വ്യാപനം ആരംഭിച്ചതോടെ നിര്‍ത്തി വെച്ചതെല്ലാം നമുക്ക് പുനരാരംഭിക്കാം. ഇതുവരെ 30 ദശലക്ഷം പൗരന്മാര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ആയെന്നും ബൈഡന്‍ പറഞ്ഞു. എല്ലാവരും വാക്‌സിന്‍ എടുത്താല്‍ മാത്രമേ രാജ്യം സുരക്ഷിതമാകും. സ്വയം കരുതല്‍ തുടരണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.