പല സംസ്ഥാനങ്ങളും സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗാമായി അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമായി പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പുവരുത്താന്‍ ഊര്‍ജിത ശ്രമവുമായി കേന്ദ്ര സര്‍ക്കാര്‍.കോവിന്‍ പോര്‍ട്ടലില്‍ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമായി വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ രണ്ട് പുതിയ വിഭാഗങ്ങള്‍ ആരംഭിച്ചു.
സെപ്റ്റംബര്‍ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് രണ്ട് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും മുന്‍ഗണന നല്‍കി കുത്തിവയ്പ്പ് നടത്താന്‍ കേന്ദ്രം രണ്ട് കോടിയിലധികം കോവിഡ് വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്.വിവിധ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്ന തീയതി അടുക്കാറായിരിക്കേ, പൂര്‍ണമായും വാക്‌സിനേഷന്‍ ലഭിച്ച അധ്യാപകരുടെ എണ്ണത്തിലുള്ള കുറവ് രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട് ഇതിനു പരിഹാരമായിയാണ് ഇത്തരം ഒരു നിലപാട് സ്വീകരിച്ചത്.
രാജ്യത്ത് ഏകദേശം 97 ലക്ഷം അധ്യാപകരുണ്ട്. ഏകദേശം 50% പേര്‍ ഇതിനകം വാക്‌സിനേഷന്‍ എടുത്തിട്ടുണ്ട്. ഈ മാസമാദ്യം, നീതി ആയോഗ് അംഗം വി.കെ പോള്‍ പറഞ്ഞിരുന്നു,