X

വാട്‌സാപ്പിന് പകരമാവാന്‍ പുതിയ മെസേജിങ് ആപ്പുമായി കേന്ദ്രസര്‍ക്കാര്‍

പ്രമുഖ മെസ്സേജ് ആപ്ലിക്കേഷനായ വാട്ട്‌സ്അപ്പിന് പകരമാവാന്‍ പുതിയ ആപ്പുമായി കേന്ദ്രസര്‍ക്കാര്‍. സന്ദേശ് എന്ന പേരിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ആപ്പ് ലോകസഭയില്‍ നിന്ന് പരിചയപ്പെടുത്തിയത്. ഐടി മന്ത്രി രാജീവ് ചന്ദ്രശേഖരാണ് ആപ്ലിക്കേഷനെ കുറിച്ച് വ്യക്തമാക്കിയത്.

മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചോ ഇമെയില്‍ ഉപയോഗിച്ചോ ആപ്പ് ലേക്ക് പ്രവേശിക്കാം. നിലവില്‍ വാട്‌സപ്പില്‍ ലഭിക്കുന്ന എല്ലാവിധ ഫീച്ചറുകളും സന്ദേശ് എന്ന ഈ ആപ്പിലും ലഭ്യമാകും. സ്വകാര്യ മെസേജുകളും ഗ്രൂപ്പ് മെസ്സേജുകളും ഓഡിയോ കോളും വീഡിയോ കോളും ലഭ്യമാണ്.

ഇന്ത്യന്‍ നിര്‍മ്മിത ആപ്പുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള നയത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളും ആയുള്ള തര്‍ക്കം ഇപ്പോഴും തുടരുന്നതിനിടെയാണ് സന്ദേശ് എന്ന ആപ്ലിക്കേഷന്റെ കടന്നുവരവ്‌

Test User: