X
    Categories: indiaNews

പുതിയ വോട്ടര്‍ പട്ടിക ചേര്‍ക്കാന്‍ ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍

ന്യൂഡല്‍ഹി: പുതിയ വോട്ടര്‍മാരുടെ രജിസ്‌ട്രേഷനായി ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ അനുവദിക്കണമെന്ന യുണീക്ക് ഐഡന്റി ഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) യോട് കേന്ദ്ര സര്‍ക്കാര്‍.

വോട്ടര്‍ ഐഡിയിലെ വിലാസം മാറ്റുന്നതടക്കമുള്ള ചില സേവനങ്ങള്‍ വേഗത്തിലാക്കുന്നതിന് ആധാര്‍ ഉപയോഗിക്കുന്നത നല്ലതാകുമെന്നും കേന്ദ്ര നിയമ മന്ത്രാലയം നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൂടി താത്പര്യ പ്രകാരമാണ് കേന്ദ്ര സര്‍ ക്കാര്‍ ഇത്തരമൊരു ആവശ്യം ഐഡിഎഐയുടെ മുന്നില്‍ വെച്ചിട്ടുള്ളത്.

നിര്‍ദേശം യുഐഡിഎഐ അംഗീകരിച്ചാല്‍ പുതിയ വോട്ടര്‍ മാര്‍ക്ക് ആധാര്‍ ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം. വോട്ടര്‍ ഐഡി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് ഇരട്ട വോട്ടുകള്‍ തടയുന്നതിനും കള്ളവോട്ടുകള്‍ ഇല്ലാതാക്കുന്നതിനും സഹായകരമാകുമെന്ന് 2019 ഓഗസ്റ്റില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനയച്ച കത്തില്‍ അറിയിച്ചിട്ടുണ്ട്.

നിലവില്‍ വോട്ടര്‍ ഐഡി നല്‍കിയവരോടും ആധാര്‍ കാര്‍ഡ് ആവശ്യപ്പെടാന്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി വരുത്തണണെന്നായിരുന്നു തെരഞ്ഞടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നത്.എന്നാല്‍ ആധാര്‍ ഇല്ലാത്തവര്‍ക്ക് വോട്ടര്‍ ഐഡിയോ വോട്ടോ നിഷേധിക്കാനും പാടില്ലെന്ന് നിര്‍ ദ്ദിഷ്ടഭേദഗതിയില്‍ പറയുന്നു.
എ ച്ച്എസ്ബ്രഹ്മ മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണറായിരിക്കെ 2015 ലാണ് വോട്ടര്‍ ഐഡിയുമായിആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചത്.

എന്നാല്‍ ആ വര്‍ഷം ഓഗസ്റ്റില്‍ റേഷന്‍ വിതരണത്തിനും പാചകവാതക വിതരണത്തിനും ആധാര്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ തെര ഞ്ഞെടുപ്പ് കമ്മീഷന്‍ ഈ നടപടി നിര്‍ത്തിവെച്ചു. അതേ സമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ 38 കോടി വോട്ടര്‍ ഐഡി ഇതിനോടകം ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

Test User: