ന്യൂഡൽഹി: ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച റിലയൻസ് ലൈഫ് സയൻസിന് ആദ്യഘട്ട പരീക്ഷണത്തിന് അനുമതി. ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യയാണ് അനുമതി നൽകിയത്.
ആദ്യ ഘട്ട പരീക്ഷണം 58 ദിവസംകൊണ്ട് പൂർത്തീകരിക്കും. തുടർന്ന് രണ്ട്, മൂന്ന് ഘട്ടങ്ങൾ പരീക്ഷണം ഉണ്ടാകും. പരീക്ഷണം വിജയസാധ്യത എത്തുകയാണെങ്കിൽ രാജ്യത്തെ അടിയന്തര ഉപയോഗത്തിനായി അനുമതി നൽകുന്ന ആറാമത്തെ വാക്സിനായി ഇത് മാറും.