X
    Categories: indiaNews

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഒക്ടോബറില്‍;പൂനെവാല

ന്യൂഡല്‍ഹി: 12 മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ ഒക്ടോബറില്‍ പുറത്തിറക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി അദാര്‍ പുനെവാല,ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

2022 ന്റെ ആദ്യ പാദത്തോടെ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാകുമെന്നും പുനെവാല കൂട്ടിച്ചേര്‍ത്തു. കോവോവാക്‌സ് വാക്‌സിന്‍ ഈ മാസം തന്നെ കുട്ടികളില്‍ പരീക്ഷിക്കാന്‍ തുടങ്ങും.

10 സൈറ്റുകളി ലായി 12-17 വയസ്സിനും 21 വയസിനും ഇടയിലുള്ള 460 വീതം കുട്ടികളിലാണ് ട്രയല്‍ നടത്തുക. അതേ സമയം ഇന്ത്യന്‍ കമ്പനികളായ ഭാരത് ബയോടെകും (കോവാക്‌സിന്‍), ഡസ് കാഡിലയും (സൈക്കോവ് ഡി) ഇതിനകം കുട്ടികളില്‍ പരിക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കൊവോവക്‌സിന് 90 ശതമാനത്തിനടുത്ത് കാര്യക്ഷമതയുണ്ടെന്ന് പീനത്തില്‍ വ്യക്തമായിട്ടുണ്ടെങ്കിലും ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിട്ടില്ല. ചില വ്യവസ്ഥകളോടെ 2 മുതല്‍ 17 വയസ്സു വരെയുള്ള കുട്ടികളില്‍ കോ വോവാക്‌സിന്റെ 2/3 ഘട്ട പരിക്ഷണങ്ങള്‍ നടത്താന്‍ സെന്‍ട്രല്‍ ഡ്രഗ് അതോറിറ്റിയുടെ അനുമതി നല്‍കിയിരുന്നു

Test User: