ന്യൂഡല്‍ഹി: ഇന്ത്യയിലെ പുതിയ ഐടി ചട്ടങ്ങളില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്ര സഭ. അഭിപ്രയ സ്വാതന്ത്ര്യത്തിന് തടസം നല്‍ക്കുന്ന തലത്തിലാണ് നിയമം എന്ന് കാണിച്ച് യു എന്‍ പ്രതിനിധികള്‍ കേന്ദ്രസര്‍ക്കാറിന് കത്ത് നല്‍കി. നിയമം അന്തരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് കത്തില്‍ പറയുന്നു.
അന്തരാഷ്ട്രതലത്തില്‍ ഒപ്പിട്ട ഉടമ്പടികള്‍ക്ക് എതിരാണ് പുതിയ ചട്ടങ്ങള്‍ എന്നും 1979 ല്‍ സിവില്‍ പൊളിറ്റിക്കല്‍ അവകാശങ്ങളുമായി ബന്ധപ്പട്ട ഉടമ്പടി ഇന്ത്യയില്‍ ലംഘിക്കപ്പെടുന്നതായും കത്തില്‍ പറയുന്നു.