X

ഇന്ത്യയുടെ ഭൂപടം തെറ്റായി നല്‍കി; ട്വിറ്ററിന് എതിരെ കേസെടുത്ത് യു പി പോലീസ്

ന്യൂഡല്‍ഹി: ജമ്മുകശ്മീരും ലഡാക്കും ഉള്‍പ്പെടുത്താതെ ഇന്ത്യയുടെ ഭൂപടം നല്‍കിയതിന് ട്വിറ്ററിനെതിരെ കേസെടുത്ത് യു പി പോലീസ്. ട്വിറ്റര്‍ എം ഡിക്കെതിരെയാണ് പോലീസ് കേസെടുത്തത്.

വിവാദമായതിനെ തുടര്‍ന്ന് ട്വിറ്റര്‍ ഭൂപടം പിന്‍വലിച്ചിരുന്നു.സംഭവത്തില്‍ പിഴവ് പരിശോദിച്ച് വരുന്നതായി
ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്.

ഐ ടി ചട്ടങ്ങള്‍ നടപ്പിലാക്കുന്നതുമായി കേന്ദ്രസര്‍ക്കാറുമായി പ്രശനങ്ങള്‍ നില നില്‍ക്കുന്ന സാഹചര്യത്തിലാണ് ട്വിറ്റര്‍ ഭൂപടം തെറ്റായി നല്‍കുന്നത്.

Test User: