X
    Categories: indiaNews

ബജറ്റ് സമ്മേളന കാലത്തെ ധൂര്‍ത്ത് അവസാനിപ്പിച്ചു സ്റ്റാലിന്‍ സര്‍ക്കാര്‍; സമ്മാനവും ആഡംബര ഭക്ഷണവും ഒഴിവാക്കി

ചെന്നൈ: ബജറ്റ് സമ്മേളന കാലത്ത് എംഎല്‍എമാര്‍ക്ക് നല്‍കിക്കൊണ്ടിരുന്ന ആഡംബര സമ്മാനങ്ങളും വിഭവ സമൃദ്ധമായ ഭക്ഷണവും
സ്റ്റാലിന്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇനിമുതല്‍ എംഎല്‍എമാര്‍ സ്വന്തം നിലയില്‍ ഭക്ഷണം ഏല്‍പ്പിക്കുകയോ അതുമല്ലെങ്കില്‍ കാന്റീനില്‍ പോയി കഴിക്കുകയോ ചെയ്യണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വര്‍ഷങ്ങളായി ഓരോ വകുപ്പുകളാണ് നിയമസഭ സാമാജികര്‍ക്ക് ഭക്ഷണം ഏര്‍പ്പെടുത്തിയിരുന്നത്. പ്രതിദിനം 1000 പേര്‍ക്കാണ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. ഇത് ഏകദേശം മൂന്നു ലക്ഷം രൂപയോളം പ്രതിദിനം ചെലവ് വരും. കൂടാതെ വിലകൂടിയ ട്രോളി ബാഗുകള്‍ വാച്ചുകള്‍ എന്നിവയെല്ലാം ബജറ്റ് സമ്മേളനം കാലയളവില്‍ നല്‍കി പോന്നിരുന്നു. എന്നാല്‍ ഈ ധൂര്‍ത്തിനാണ് സ്റ്റാലിന്‍ സര്‍ക്കാരിന്റെ ഉറച്ച തീരുമാനം വഴി നിര്‍ത്തലാക്കപ്പെട്ടുന്നത്.

Test User: