X

തമിഴ്‌നാട്ടില്‍ ലോക് ഡൗണ്‍ നീട്ടി

ചെന്നൈ: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ലോക് ഡൗണ്‍ നീട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ മാസം 19 വരെയാണ് ഇളവുകളോടെ ലോക് ഡൗണ്‍ നീട്ടിയിരിക്കുന്നത്.

സംസ്ഥാത്ത് കടകള്‍ക്ക് 9 മണിവരെ പ്രവര്‍ത്തിക്കാം. വിവാഹത്തില്‍ 50 പേര്‍ക്കും ശവ സംസ്‌കാര ചടങ്ങില്‍ 20 പേര്‍ക്കും പങ്കെടുക്കാം.

ബാറുകള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,തിയറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍
എന്നിവ തുറന്ന് പ്രവര്‍ത്തിക്കില്ല. രാഷ്ട്രിയ പരിപാടികള്‍ക്കും സംസ്ഥാനത്ത് അനുമതിയില്ല. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

Test User: