X
    Categories: indiaNews

ചില നിയമങ്ങള്‍ എന്തിനുവേണ്ടിയെന്ന് പോലും മനസ്സിലാകുന്നില്ല; നിയമ നിര്‍മ്മാണത്തില്‍ രൂക്ഷവിമര്‍ശനവുമായി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: രാജ്യത്തെ നിയമ നിര്‍മ്മാണത്തില്‍ രൂക്ഷവിമര്‍ശനം രേഖപ്പെടുത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. സുപ്രീംകോടതിയിലെ സ്വാതന്ത്ര്യദിന പരിപാടിയിലാണ് ചീഫ് ജസ്റ്റിസ് വിമര്‍ശനവുമായി രംഗത്തെത്തിയത്.

പുതിയ ചില നിയമങ്ങള്‍ എന്തിനു വേണ്ടി ആണെന്ന് പോലും മനസ്സിലാകുന്നില്ലെന്നും നിയമ നിര്‍മ്മാണത്തിലെ അവ്യക്തത കോടതിയെ തന്നെ ബാധിക്കുന്നുണ്ടെന്നും ഇപ്പോഴത്തെ സഭാ നടപടികളില്‍ തനിക്ക് നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ബുദ്ധിജീവികളുടെയും അഭിഭാഷകരുടെയും കുറവ് വ്യക്തമാണ്. പഴയ കാലങ്ങളില്‍ അത് കൃത്യമായി ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പാര്‍ലമെന്റ് അവസ്ഥ എന്താണ്?.. പണ്ട് സഭയില്‍ ക്രിയാത്മകമായ സംവാദങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇന്നത്തെ രാജ്യത്തെ പാര്‍ലമെന്റ് പ്രവര്‍ത്തനത്തെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് ചീഫ് ജസ്റ്റിസ് രംഗത്ത് എത്തിയിരിക്കുന്നത്.

Test User: