ന്യൂഡല്‍ഹി :രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഒരുവഴിയും ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാന്‍ പോകുന്നത്. ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കില്‍ ആരും യാചിക്കാന്‍ പോകില്ലായിരുന്നു.
പൊതുസ്ഥലങ്ങളില്‍ നിന്നും യാചകരെ ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആര്‍.ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിലയിരുത്തല്‍.ഭിക്ഷാടകര്‍ക്ക് വേണ്ടത് പുനരധിവാസമാണ്.
ഭിക്ഷാടകര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാരിനോട് രണ്ടാഴ്ചക്കുള്ളില്‍ കൈമാറാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.