ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യക്ക് വീണ്ടും ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 146 റണ്ണിനിടെ ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടു.
മുൻനിര ബാറ്റ്സ്മാൻമാർ എല്ലാം രണ്ട് അക്ക റണ്ണുകളിൽ തുടക്കത്തിൽ തന്നെ പുറത്തായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇന്ത്യക്കായി ക്യാപ്റ്റൻ വിരാട് കോലി 50 റൺസ് നേടി എന്നത് ഒഴിച്ചുനിർത്തിയാൽ മറ്റു ബാറ്റ്സ്മാൻമാരുടെ സ്ഥിതി മോശമായിരുന്നു.
ഒടുവിലത്തെ വിവരം പ്രകാരം ശർദ്ദിൽ ടാ ക്കൂറും, ഉമേഷ് യാദവുമാണ് ഗ്രീസിൽ നിലകൊള്ളുന്നത്