ന്യൂഡല്‍ഹി:രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന്റെ വില 866 രൂപ 50 പൈസയായി.
അതെ സമയം വാണിജ്യ സിലിണ്ടറിന് വില കുറച്ചിട്ടുണ്ട്. നാലു രൂപയാണ് കുറച്ചത്. ഇതുപ്രകാരം വാണിജ്യ സിലിണ്ടറിന്റെ വില 1619 രൂപയായി. കഴിഞ്ഞ മാസം ആദ്യവും ഗാര്‍ഹിക സിലിണ്ടറിന്റെ വില 25 രൂപ 50 പൈസ കൂട്ടിയിരുന്നു.