X

സിബിഎസ്ഇ ഫലം ഉടന്‍ : മൂല്യ നിര്‍ണയം ഇങ്ങനെ

ന്യൂഡല്‍ഹി: സി ബി എസ്‌സി 12-ാം ക്ലാസ് വിദ്യാര്‍ത്ഥിമൂല്യ നിര്‍ണയത്തിനുള്ള മാനദണ്ഡം കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.

10,11, ക്ലാസുകളുടെ വാര്‍ഷിക പരീക്ഷകളുടെ ഫലവും 12-ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷകളുടെയും ഫലവും ഉള്‍പ്പെടുത്തി അന്തിമ ഫലം പ്രസിദ്ധീകരിക്കും.

30:30:40 എന്ന അനുപാതത്തിലാകും ഫലം നിര്‍ണയിക്കുക.10,11, ക്ലാസിലെ വാര്‍ഷിക പരീക്ഷക്ക്  30 ശതമാനവും 12-ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷക്ക് 40 ശതമാനവും വെയ്‌റ്റേജ് നല്‍കും.

ഫലം നിര്‍ണയം നിരീക്ഷിക്കാന്‍ സമിതിയെ നിയോഗിക്കും 1000 സ്‌കൂളുകള്‍ക്ക് ഒരു സമിതി എന്ന നിലയില്‍ രൂപീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

31 മുന്‍പ് ഫലം പ്രസിദ്ധികരിക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

Test User: