X
    Categories: indiaNews

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ഡി.എം.കെ

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ടപതി ദ്രൗപതി മുര്‍മുവിന് ഡി.എം.കെ എംപി മാര്‍ കത്തയച്ചു.സര്‍ക്കാറിന്റെ ഭരണ നിര്‍വഹണത്തില്‍ ഗവര്‍ണര്‍ തടസ്സം നില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എം.പിമാര്‍ രാഷ്ടപതിക്ക് കത്തയച്ചിരിക്കുന്നത്.

ജനങ്ങളെ സേവിക്കുന്നതില്‍നിന്ന് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ തടസ്സപ്പെടുത്തുകയാണെന്നും വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും കത്തില്‍ പറയുന്നു.നിയമസഭ പാസക്കിയ ബില്ലുകള്‍ അനാവശ്യമായി വൈകിപ്പിക്കുകയാണെന്നും ഡി.എം.കെ ആരോപിക്കുന്നു.

ഭരണപരമായ പലകാരണങ്ങളിലും നേരേത്തെ തന്നെ ഗവര്‍ണറും ഡി.എം.കെ സര്‍ക്കാറും തമ്മിലുള്ള ഭിന്നത പ്രകടമായിരുന്നു.നിയമസഭ പാസ്സാക്കിയ 20ഓളം ബില്ലുകളാണ് ഗവര്‍ണറുടെ അനുമതി കാത്തുകിടക്കുന്നത്.

Test User: