ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ചെങ്കോട്ടയില്‍ സുരക്ഷ ശക്തമാക്കി ഡല്‍ഹി പൊലീസ്. ചെങ്കോട്ട ചുറ്റും വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചതിന് പുറമെ പ്രധാന കവാടത്തിന് മുന്നില്‍ വലിയ കണ്ടെയ്‌നറുകള്‍ നിരത്തി.
ഓഗസ്റ്റ് 15 വരെ പൊതുജനങ്ങള്‍ക്ക് ചെങ്കോട്ടയിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക പ്രക്ഷോഭകര്‍ ചെങ്കോട്ടയിലേക്ക് നടത്തിയ ട്രാക്ടര്‍ റാലിക്കിടെ അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.
ദേശീയപതാക ഉയര്‍ത്തല്‍ ഉള്‍പ്പടെയുളള പ്രധാന ചടങ്ങുകള്‍ ചെങ്കോട്ടയിലാണ് നടക്കുന്നത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഡ്രോണ്‍ ആക്രമണം നടത്താന്‍ പാകിസ്താന്‍ പിന്തുണയോടെ ഭീകരവാദസംഘടനകള്‍ ശ്രമിക്കുന്നതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കുറച്ചുദിവസങ്ങള്‍ക്ക് മുന്ന് ചെങ്കോട്ടയുടെ പിറകശത്തുകൂടി പറന്ന ഒരു ഡ്രോണ്‍ ഡല്‍ഹി പോലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഈ ഡ്രോണ്‍ ചെങ്കോട്ടയുടെ പരിസരത്ത് ചിത്രീകരണം നടത്തിയിരുന്ന ഒരു വെബ്‌സീരീസ് ചിത്രീകരണത്തിനായി ആണെന്ന് പിന്നീട് കണ്ടെത്തി.