മോദിക്കെതിരായ ബിബിസി ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുന്നതിന് വിലക്ക്

മോദിക്കെതിരായ ബിബിസി ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുന്നതിന് വിലക്ക്. ഡൽഹി ജെ.എൻ .യു സർവകലാശയുടേതാണ് വിലക്ക്. നാളെ രാത്രി 9 നാണ് പ്രദർശിപ്പിക്കാനിരുന്നത്. ഹൈദരാബാദ് സർവകലാശാലാ വിദ്യാർത്ഥികൾ ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചിരുന്നു.
ഗുജറാത്ത് വംശീയ കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് ഡോക്യുമെൻ്ററി സമർത്ഥിക്കുന്നത്. ഇതിൻ്റെ രണ്ടാം ഭാഗം നാളെ പ്രക്ഷേപണം ചെയ്യുമെന്നാണ് ബിബിസിയുടെ അറിയിപ്പ്. യു ട്യൂബിലും ട്വിറ്ററിലും നിന്ന് ഡോക്യുമെൻററി കേന്ദ്ര സർക്കാർ വിലക്കിയിരിക്കയാണ്.

webdesk12:
whatsapp
line