ന്യൂഡല്‍ഹി: രാജ്യത്ത് ഫൈസര്‍ വാക്‌സിന്‍ ഉടന്‍ ലഭ്യമാകില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രി. ഇന്ത്യയില്‍ നിലവില്‍ വാക്‌സിനേഷന്‍ വേണ്ടി ഏതെല്ലാം കമ്പനികള്‍ക്കു ആണ് പെര്‍മിഷന്‍ കൊടുത്തിട്ടുള്ളത് എന്ന പി വി അബ്ദുല്‍ വഹാബ് എംപി യുടെ ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു മന്ത്രി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്യട്ടെ എന്ന് ചോദിച്ചു, ഫൈസര്‍ കമ്പനിയില്‍ നിന്ന് സി ഡി എസ് ഓ ക്ക് അപേക്ഷ ലഭിച്ചിരുന്നു എന്നും. എന്നാല്‍ ഇത് പഠിക്കുന്ന സബ്ജക്ട് എക്‌സ്‌പെര്‍ട് കമ്മിറ്റി ചില കാരണങ്ങളാല്‍ അപേക്ഷ തള്ളുക ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അതിനു ശേഷം ഫെബ്രുവരി മാസത്തില്‍ ഫൈസര്‍ സമര്‍പ്പിച്ച അപേക്ഷ പിന്‍വലിക്കുകയും, പിന്നീട് ഇത് വരെ ഫൈസര്‍ അനുമതി തേടി അപേക്ഷ തന്നിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ലോക ആരോഗ്യ സംഘടനയുടെ അനുമതി കോവാക്‌സിനു കിട്ടാത്ത കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഉണ്ടെന്നും. അനുമതിക്കു വേണ്ടിയുള്ള അപേക്ഷ ജൂലൈ ഒമ്പതിന് ലോകാരോഗ്യ സംഘടനക്ക് നല്‍കിയിട്ടുണ്ടെന്നും. ആറാഴ്ചക്കകം അനുമതി പ്രതീക്ഷിക്കുന്നു എന്നും കേന്ദ്രമന്ത്രി രാജ്യ സഭയെ രേഖാമൂലം അറിയിച്ചു. നിലവില്‍, സെറം ഇന്‍സ്റ്റിട്യൂട്ട് ന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക് ന്റെ കോവാക്‌സിന്‍, റഷ്യയില്‍ നിന്നുള്ള സ്പുട്‌നിക് അമേരിക്കന്‍ വികസിത വാക്‌സിന്‍ മോഡേണ മാത്രം ആണ് ഇന്ത്യയില്‍ അനുമതി കിട്ടിയ കമ്പനികള്‍.