ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനിതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
രാജ്യത്ത് ജനാധിപത്യം കൊലചെയ്യപ്പെട്ടുവെന്ന് രാഹുല്‍ വ്യക്തമാക്കി. പ്രതിപക്ഷത്തെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല. രാജ്യം അപമാനിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന്റെ നേതൃത്ത്വത്തില്‍ പ്രതിപക്ഷം വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തി. പ്രധാനമന്ത്രി രാജ്യത്തെ വില്‍ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.മുസ്ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. കാര്‍ഷിക നിയമം, പെഗാസസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തുന്ന പോസ്റ്ററുകളും ബാനറുകളും നേതാക്കള്‍ ഉയര്‍ത്തി.
ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ വെങ്കെയ്യാ നായിഡുവിനെ പ്രതിപക്ഷം നേരില്‍ കണ്ട് ആക്ഷേപം ഉന്നയിക്കും.