ന്യൂഡല്‍ഹി: സ്വകാര്യതാ നയം നടപ്പിലാക്കുന്നത് നിര്‍ത്തിവെച്ചതായി വാട്‌സ്ആപ്പ്. ഡല്‍ഹി ഹൈക്കോടതിയിലാണ് വാട്‌സആപ്പ് നിലപാട് അറിയിച്ചത്. പുതിയ ഡാറ്റ സംരക്ഷണ നിയമം രാജ്യത്ത് നടപ്പിലാക്കുന്നത് വരെ സ്വകാകര്യത നയം നടപ്പിലാക്കില്ലെന്ന് വാട്‌സ്ആപ്പ് കോടതിയെ അറിയിച്ചു.
സ്വകാര്യതാ നയത്തിനെതിരേ കോമ്പറ്റിഷന്‍ കമ്മീഷന്‍ പ്രഖ്യപിച്ച അന്വേഷണം തടയണം എന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ വാട്‌സ്ആപ്പ് ഹര്‍ജി നല്‍കിയിരുന്നു.
.എന്നാല്‍ ആ ഹര്‍ജി കോടതി തള്ളി.
ഹര്‍ജി തള്ളിയ കോടതി നടപടി ചോദ്യംചെയ്തുകൊണ്ട് വാട്‌സ്ആപ്പ് നല്‍കിയ ഹര്‍ജിയില്‍ വാദം നടക്കുമ്പോഴാണ് വാട്‌സ്ആപ്പ് നിലപാട് കോടതിയെ അറിയിച്ചത്.