രാജ്യത്തെ ആകെ സമ്പത്തിന്റെ 40% അതിസമ്പന്നരായ 1% പേരുടെ കയ്യിലെന്നു റിപ്പോർട്ടുകൾ പുറത്ത്. ജനസംഖ്യയുടെ പകുതിയിൽ താഴെ ആളുകൾ ഒരുമിച്ച് സമ്പത്തിന്റെ 3% മാത്രമാണ് പങ്കിടുന്നതെന്നും ചാരിറ്റബിൾ ഓർഗനൈസേഷൻ ആയ ഓക്സാം ഇന്റർനാഷണലിന്റെ റിപ്പോർട്ടിൽ പറയുന്നു. സ്വിറ്റ്സർലാൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക യോഗത്തിൽ ആണ് ഇവർ റിപ്പോർട്ടുകൾ പുറത്ത് കൊണ്ടുവന്നത്.
ഇന്ത്യയിലെ കോടീശ്വരന്മാർക്ക് അവരുടെ മുഴുവൻ സ്വത്തിനും രണ്ട് ശതമാനം നികുതി ചുമത്തിയാൽ അടുത്ത മൂന്നു വർഷത്തേക്ക് രാജ്യത്തെ പോഷകാഹാര കുറവുള്ളവർക്കായി 40,423 കോടി രൂപ സമാഹാരിക്കാനാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
100 ഇന്ത്യൻ ശതകോടീശ്വരൻ മാർക്ക് 2.5 ശതമാനം നികുതി ചുമത്തുകയോ അല്ലെങ്കിൽ 10 ഇന്ത്യൻ ശതകോടീശ്വരൻ മാർക്ക് 5% നികുതിയും ചെയ്യുന്നതിലൂടെ മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കാനാകും. രാജ്യത്തെ 10% മാർക്ക് ഒറ്റത്തവണ 5% നികുതി ചുമത്തിയാൽ 2022 23 വർഷത്തേക്ക് ആരോഗ്യ കുടുംബക്ഷേ മന്ത്രാലയം ആയുഷ മന്ത്രാലയും വകയിർത്തിയ ഫണ്ടിന്റെ 1.5 മടങ്ങ് കൂടുതൽ ലഭിക്കും