Categories: indiaNews

കുട്ടികളിലെ കോവിഡ്; ടാസ്‌ക് ഫോഴ്സുമായി മഹാരാഷ്ട്ര

 

മുംബൈ: കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തെ കുറിച്ചുളള ആശങ്ക ഉയരുന്നതിനിടയില്‍ കുട്ടികള്‍ക്കിടയില്‍ കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ ശിശുരോഗവിദഗ്ധരുടെ കര്‍മസേന രൂപീകരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. 14 ശിശുരോഗവിദ്ഗ്ധര്‍ ഉള്‍പ്പെടുന്ന കര്‍മസേനക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്.

കോവിഡ് ബാധിച്ച കുട്ടികളുടെ ചികിത്സ, സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ എന്നിവ സംബന്ധിച്ചുളള മാര്‍ഗനിര്‍ദേശങ്ങള്‍ ഇവര്‍ നല്‍കും. ഡോ. സുഹാസ് പ്രഭുവാണ് സേനയുടെ ചെയര്‍മാന്‍. മുംബൈ, നവി മുംബൈ, താനെ, പുനെ, ഔറംഗാബാദ്, നാഗ്പുര്‍ എന്നിവിടങ്ങളില്‍ നിന്നുളള വിദഗ്ധരടങ്ങുന്നതാണ് ടാസ്‌ക് ഫോഴ്‌സ് എന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു. കുട്ടികളെ സംരക്ഷിക്കുന്നതിനും ചികിത്സാരീതികള്‍ വികസിപ്പിച്ചെടുക്കുന്നതിനും വേണ്ടി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ ഉദ്ധവ് താക്കറേ നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ ശിശുരോഗ വിദഗ്ധരുമായി ഞായറാഴ്ച മുഖ്യമന്ത്രി സംസാരിച്ചിരുന്നു. കോവിഡ് മൂന്നാംതരംഗം ഉണ്ടാവുകയണെങ്കില്‍ സ്വീകരിക്കേണ്ട ചികിത്സാരീതികളെ കുറിച്ചും ഡോക്ടര്‍മാരുമായി അദ്ദേഹം സംസാരിച്ചു.

Test User:
whatsapp
line