സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് ഹര്‍ജി പരിഗണിക്കുന്നതിനിടെ കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. കര്‍ദ്ദിനാളും നിയമം പാലിക്കാന്‍ ബാധ്യസ്ഥനാണെന്നാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയുടെ വിമര്‍ശനം. വിചാരണക്കോടതിയില്‍ ഹാജരാകാത്തതാണ് വിമര്‍ശനത്തിന് കാരണം.
എന്നാല്‍ ഹാജരാകാന്‍ നിര്‍ദേശിച്ച ദിവസം ഒഴിവാക്കാന്‍ കഴിയാത്ത മറ്റൊരു കാര്യം ഉണ്ടായിരുന്നതിനാലാണ് ഹാജരാകാന്‍ കഴിയാതിരുന്നതെന്ന് ആലഞ്ചേരിയുടെ അഭിഭാഷകന്‍ അറിയിച്ചു. ബത്തേരി, താമരശേരി രൂപതകള്‍ നല്‍കിയ പരാമര്‍ശം മുഖവിലക്കെടുത്ത് കേസ് വിധി പറയുന്നത് മാറ്റി വച്ചിരിക്കുകയാണ്. നേരത്തെ കേസ് പരിഗണിച്ച ഹൈക്കോടതി നടപടികള്‍ക്കെതിരെയും സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.