ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റവിമുക്തനാക്കിയ കോടതി വിധിയെ സ്വാഗതം ചെയ്ത് ശശി തരൂര്‍ എംപി.
ഭാര്യ സുനന്ദയുടെ ദാരുണമായ മരണശേഷം എന്നെ പൊതിഞ്ഞ നീണ്ട പേടിസ്വപ്നത്തിന് അന്ത്യം ആവുകയാണ് എന്നും നീതിന്യായ വ്യവസ്ഥയിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല എന്നും എംപി പ്രസ്താവനയിലൂടെ അറിയിച്ചു.കൂടാതെ അടിസ്ഥാനരഹിതമായ ഡസന്‍ കണക്കിന് കുറ്റപ്പെടുത്തലുകളും മാധ്യമ ദുഷ്പ്രവൃത്തികളും ഞാന്‍ ക്ഷമയോടെ നേരിട്ടു എന്നും കോടതിക്കും തന്റെ അഭിഭാഷകര്‍ക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ ഭാര്യ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.ഇന്നാണ് പ്രതിപ്പട്ടികയില്‍ നിന്ന് തരൂരിനെ ഒഴിവാക്കി കോടതി വിധി വന്നത്.