X

പ്ലസ് വണ്‍, പ്ലസ്ടു മോഡല്‍ പരീക്ഷ പുതിയ ടൈം ടേബിളില്‍ കൊണ്ടു വരണം ; അധ്യാപകര്‍ രംഗത്ത്

കോഴിക്കോട്: പ്ലസ് വണ്‍, പ്ലസ്ടു മോഡല്‍ പരീക്ഷ ഒരേ ദിവസങ്ങളില്‍ നടത്തുന്നതിനെതിരെ അധ്യാപകര്‍. ടൈം ടേബിളിലെ അശാസ്ത്രീയത കാരണം മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഒരേ സമയം പരീക്ഷക്ക് ഹാജരാകേണ്ടിവരും.ഒരു ബെഞ്ചില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കേണ്ട അവസ്ഥയാണെന്നും പരാതിയുണ്ട്.

ഈ മാസം 27 നാണ് മോഡല്‍ പരീക്ഷകള്‍ ആരംഭിക്കുന്നത്. മാര്‍ച്ച്‌ 2ന് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് പരീക്ഷയും പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ഇക്കണോമിക്‌സ് ഫിസിക്‌സ് പരീക്ഷകളും നടക്കും. ഈ ദിവസങ്ങളില്‍ സ്‌കൂളില്‍ മുഴുവന്‍ വിദ്യാര്‍ഥികളും ഹാജര്‍ ആകണം. അങ്ങനെ വരുമ്ബോള്‍ ഒരു ബെഞ്ചില്‍ നാലും അഞ്ചും കുട്ടികള്‍ ഇരുന്നു പരീക്ഷ എഴുതേണ്ടി വരും. ഹയര്‍സെക്കന്‍ഡറി വിഭാഗം മാത്രമുള്ള സ്‌കൂളുകളിലെ സ്ഥല പരിമിതിയും പരീക്ഷ നടത്തിപ്പിന് ബുദ്ധിമുട്ട് ഉണ്ടാക്കും.ഇത്തരത്തിലെ സമയക്രമം പരീക്ഷാ ക്രമീകരിക്കുന്നതിന് അധ്യാപകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനൊപ്പം പരീക്ഷ എഴുതുന്നതിന് വിദ്യാര്‍ഥികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. ഈ സമയക്രമം മാറ്റി പുതിയ ടൈം ടേബിളില്‍ കൊണ്ടു വരണം എന്നതാണ് അധ്യാപകരുടെ ആവശ്യം.

webdesk12: