ആഗോളവന്‍കിട കമ്പനികള്‍ കൂട്ടപിരിച്ചുവിടല്‍ നടത്തുമ്പോള്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തുകയാണ് സാംസങ്ങ്. ഇന്ത്യയിലെ ഗവേഷണവിഭാഗം ശക്തിപ്പെടുത്തുകയാണ് കൊറിയന്‍ കമ്പനിയായ സാംസങിന്റെ ലക്ഷ്യം.
ഐ.ഐ.ടി.കളില്‍ നിന്നും മുന്‍നിര എന്‍ജിനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുമായാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. 1,000 പേരെ നിയമിക്കുമെന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്.
ബെംഗലുരു, നോയിഡ, ഡല്‍ഹി എന്നി സ്ഥലങ്ങളിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കും ബെംഗളൂരുവിലുള്ള സാംസങ് സെമികണ്ടക്ടര്‍ ഇന്ത്യ റിസര്‍ച്ചിലേക്കുമാണ് പുതിയ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്.നിര്‍മിതബുദ്ധി, മെഷീന്‍ ലേണിങ്, ഇമേജ് പ്രോസസിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, കണക്ടിവിറ്റി, ക്ലൗഡ്, ബിഗ് ഡേറ്റ, പ്രൊഡക്ടീവ് അനാലിസിസ്, വിവരശേഖരണം എന്നിങ്ങനെയുള്ള സാങ്കേതിക വിദ്യകളിലെ ഗവേഷണപ്രവര്‍ത്തനങ്ങളാണ് കമ്പനി ലക്ഷ്യമിടുന്നത്. 2023 ല്‍ ഇവരുടെ നിയമനം നടക്കും.