ന്യൂഡല്‍ഹി: രാജ്യത്ത് ഈ വര്‍ഷം മഴക്കെടുതികളില്‍ 671 പേര്‍ മരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മഴക്കെടുതികളെ തുടര്‍ന്ന് 32,833 വീടുകള്‍ പൂര്‍ണമായും തകരുകയും ചെയ്തു. ഇതോടൊപ്പം 2,58,371 ഹെക്ടര്‍ കൃഷിയും പൂര്‍ണമായി നശിച്ചതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയ ത്തിന്റെ കണക്കുകള്‍ അനുസരിച്ച് ഓഗസ്റ്റ് അഞ്ച് വരെ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മഴക്കെടുതിയെ തുടര്‍ന്ന് മരിച്ചത്. (306 പേര്‍). രാജസ്ഥാന്‍ (63), മധ്യപ്രദേശ് (57) കേരള (56), ഹിമാചല്‍ പ്രദേശ് (37), ഗുജറാ ത്ത് (21) തമിഴ്‌നാട്, യു.പി (19 വി തം) എന്നിങ്ങനെയാണ് കണക്കുകള്‍.
ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത് കര്‍ണാടകയിലാണ്. 15552 വീടുകളാണ് കര്‍ണാടകയില്‍ തകര്‍ന്നത്.
കേരള (6385), ചത്തീസ്ഗഡ് (2040), ഗുജറാത്ത് (1090), ത്രിപുര (1646), മേഘാ ലയ (1403) എന്നിങ്ങനെയാണ് വീടുകള്‍ നഷ്ടപ്പെട്ടതിന്റെ കണക്ക്
വിളനാശവും കൂടുതല്‍ സംഭവിച്ചത് കര്‍ണാടകയിലാണ്. 2,08,686 ഹെക്ടര്‍ കൃഷിയാണ് സംസ്ഥാനത്ത് മഴക്കെടുതികള്‍ മൂലം നശിച്ചത്. കേരളത്തില്‍ 20,259 ഹെക്ടറും ആന്ധ്രയില്‍ 16,643 ഹെക്ടര്‍ കൃഷിയും നശിച്ചിട്ടുണ്ട്. 202122 സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സഹായമായി 8873.60 കോടി നല്‍കിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായി പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.