തിരുവനന്തപുരം: 2022 വര്‍ഷത്തേയ്ക്കുള്ള പ്രത്യേക സംക്ഷിപ്ത സമ്മതിദായക പട്ടിക പുതുക്കല്‍ പ്രക്രിയ നവംബര്‍ ഒന്നിന് ആരംഭിക്കും. 2022 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂര്‍ത്തിയാകുന്ന അര്‍ഹരായ എല്ലാ പൗരന്മാര്ക്കും സമ്മതിദായക പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും നിലവിലുള്ള സമ്മതിദായകര്‍ക്ക് പട്ടികയിലെ വിവരങ്ങള്‍ നിയമാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതിനും അവസരം ലഭിക്കും.
കരട് സമ്മതിദായക പട്ടികയിലുള്ള അവകാശങ്ങള്‍/ എതിര്‍പ്പുകള്‍ നവംബര്‍ ഒന്നു മുതല്‍ 30 വരെ ഉന്നയിക്കാം. അപേക്ഷകളെല്ലാം വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. കരട് സമ്മതിദായക പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്ലഭ്യമാകും. കരട് സമ്മതിദായക പട്ടികയിലുള്ള അവകാശങ്ങളും എതിര്‍പ്പുകളും ഉള്‍പ്പെട്ട ലിസ്റ്റ് അതത് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാരുടെ (തഹസില്‍ദാര്‍) നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. ഇതിന്റെ പകര്‍പ്പ് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കും. ലിസ്റ്റ് പ്രദര്‍ശിപ്പിച്ച് ഏഴ് ദിവസങ്ങള്‍ക്കുശേഷം പരാതികളും അവകാശങ്ങളും തീര്‍പ്പ് കല്‍പ്പിക്കും. 2022 ജനുവരി അഞ്ചിന് അന്തിമ സമ്മതിദായക പട്ടിക പ്രസിദ്ധീകരിക്കും.