ബംഗളൂരു: കേരളത്തില്‍ നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് 7 ദിവസത്തെ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കര്‍ണാടക. വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുമായി കൂടുതല്‍ മലയാളികള്‍ പിടിയിലായ സാഹചര്യത്തില്‍ വിദഗ്ധ സമിതിയാണ് സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
ഏഴുദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍ ഇരിക്കണം എന്നാണ് വിദഗ്ധ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഏഴു ദിവസത്തിന് ശേഷം കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആകുന്നതുവരെ കേന്ദ്രത്തില്‍ തുടരണമെന്നും വിദഗ്ധ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ച ശുപാര്‍ശയില്‍ പറയുന്നു.
നേരത്തെ 72 മണിക്കൂറില്‍ പരിശോധിച്ച നെഗറ്റീവ് കോവിഡ് സര്‍ട്ടിോഫിക്കറ്റ് വേണമെന്നായിരുന്നു നിബന്ധന.