ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പുറത്തേക്ക്.രാജി പ്രഖ്യാപനം ഇന്ന് നടത്തി.
യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ചയായി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുകയായിരുന്നു. പ്രസംഗത്തിനിടെ യെദ്യൂരപ്പ വികാരാധീനനാകുകയും വിതുമ്പി കരയുകയും ചെയ്ത അദ്ദേഹം വൈകുന്നേരം നാല് മണിക്ക് ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കുമെന്നും അറിയിച്ചു.
കോണ്‍ഗ്രസ് – ജെ.ഡി.എസ് സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണത്തിലേറിയ യെദിയൂരപ്പ സര്‍ക്കാര്‍ ഇന്ന് ഭരണത്തില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കെയാണ് രാജി പ്രഖ്യാപനം. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായി യെദിയൂരപ്പ ചര്‍ച്ച നടത്തിയിരുന്നു.