X
    Categories: indiaNews

കര്‍ണാടകയിലെ ഇന്ദിരാഗാന്ധി കാന്റീന്‍ന്റെ പേരും മാറ്റാന്‍ ഒരുങ്ങി ബിജെപി

കര്‍ണാടക: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ പേരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇന്ദിരാ കാന്റീന്‍കളുടെ പേര് മാറ്റാന്‍ നീക്കം. പുതിയ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തില്‍ സര്‍ക്കാറാണ് പേര് മാറ്റാനുള്ള പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.അന്നപൂര്‍ണേശ്വരി കാന്റീന്‍ എന്നാണ് പുതിയ പേര്. എന്നാല്‍ നീക്കത്തിനെതിരെ സ്ഥലത്തെ കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ ഇതിനോടുകൂടി നാഗര്‍ഹോളെയിലെ രാജീവ്ഗാന്ധി കടുവാസങ്കേതത്തിന്റെ പേരും മാറ്റണമെന്നും ബിജെപിനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി രാജ്യത്തെ പരമോന്നത കായിക ബഹുമതി യുടെ പേരില്‍ നിന്നും രാജീവ് ഗാന്ധിയുടെ പേര് എടുത്ത് ഒഴിവാക്കിയിരുന്നു.

Test User: