X
    Categories: indiaNews

5 ജിക്കെതിരെ ഹര്‍ജി നല്‍കിയ ജൂഹി ചൗളക്ക് 20 ലക്ഷം പിഴയിട്ട് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് 5ജി വയര്‍ലെസ് നെറ്റ്‌വര്‍ക്ക് സംവിധാനം നടപ്പാക്കുന്നതിനെതിരെ നടി ജൂഹി ചൗള നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ചെലവു സഹിതം തള്ളി. കൃത്യമായ കാര്യകാരണങ്ങളില്ലാതെ നല്‍കിയ ഹര്‍ജി ന്യൂനതകള്‍ ഉള്ളതും കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ജി.ആര്‍ മെഹ്തയുടെ അധ്യക്ഷതയിലുള്ള സിംഗിള്‍ ബെഞ്ചിന്റെ നടപടി.

പ്രശസ്തിക്കു വേണ്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് കരുതുന്നു. ഹര്‍ജിയില്‍ വിര്‍ച്വല്‍ വാദം കേട്ടതിന്റെ ലിങ്ക് നേരത്തെ സാമൂഹിക മാധ്യമങ്ങള്‍ വഴി ഹര്‍ജിക്കാരി പ്രചരിപ്പിച്ചിരുന്നു. ഇത് ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല വിര്‍ച്വല്‍ വാദം നടക്കുന്നതിനിടെ ലിങ്ക് വഴി കടന്നുകയറുകയും ജൂഹിയുടെ സിനിമകളിലെ പാട്ടുകള്‍ പാടി കോടതി നടപടികള്‍ക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തവര്‍ക്കെതിരെ കോടതിലക്ഷ്യത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാനും കോടതി നിര്‍ദേശിച്ചു.

 

Test User: