ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7.14 ശതമാനമായി ഉയര്‍ന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമി (സി.എം.ഐ.ഇ) പുറത്തിറക്കിയ കണക്ക് അനുസരിച്ച് നഗര, ഗ്രാമ വ്യത്യാസമില്ലാതെ തൊഴിലില്ലായ്മ നിരക്ക് ഉയരുകയാണ്.
കോവിഡ് മൂലം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളാണ് തൊഴിലില്ലായ്മ രൂക്ഷമാക്കിയതെന്നാണ് വിദഗ്ധര്‍ പറയുന്നത്. നഗര മേഖലയിലെ തൊഴിലില്ലായ്മ ഗ്രാമീണ മേഖലയേക്കാളും കൂടുതലാണ്. കഴിഞ്ഞ ആഴ്ച 7.94 ശതമാനമായിരുന്നത് 8.01 ശതമാനമായാണ് ഉയര്‍ന്നത്. അതേ സമയം ഗ്രാമീണ മേഖലയിലെ തൊഴില്‍ നഷ്ടം 5.1 ശതമാനത്തില്‍ നിന്നും 6.75 ശതമാനമായി ഉയര്‍ന്നു.