ന്യൂഡല്‍ഹി: രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവല കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇന്ന് നടന്ന മന്ത്രി സഭയോഗമാണ് തീരുമാനമെടുത്തത്. നെല്ലിന്റെ താങ്ങുവില 1940 രൂപയാക്കി. 72 രൂപയാണ് കൂട്ടിയത്. എള്ളിന് 452 രൂപ വര്‍ധിപ്പിച്ചു. തുവരപ്പരിപ്പിനും ഉഴുന്നിനും കുറഞ്ഞ താങ്ങുവില 300 രൂപയാക്കി.
50 മുതല്‍ 80 ശതമാനം രൂപയുടെ വര്‍ധനവാണ് താങ്ങുവിലയില്‍ വരുത്തിയത്. സര്‍ക്കാര്‍ തീരുമാനം കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുക