ഗുവാഹത്തി: രാജ്യത്ത് വീണ്ടും പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട കൊല. പശുവിനെ മോഷ്ടിക്കാ ന്‍ ശ്രമിച്ചുവെന്നാരോപിച്ച് അസമലി തെിര്‍സൂഖിയയില്‍ 34കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. തീന്‍സൂഖിയയിലെ കോര്‍ജോങ ഗ്രാമത്തിലാണ് സംഭവം.
ശരത് മോറന്‍ എന്നയാളാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ-കോര്‍ദോയി ഗ്രാമക്കാരനായ ശരത് മോറന്‍ സുഹൃത്തിന്റെ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു.
എന്നാല്‍ രാത്രിയില്‍ പരിചയമില്ലാത്ത ആളെ കണ്ട ഗ്രാമീണര്‍ ഇയാള്‍ കാലികളെ മോഷ്ടിക്കാനെത്തിയതാണെന്ന് കരുതി ആക്രമിക്കുകയായിരുന്നു. വിവസ്ത്രനാക്കി പൊതുജന മധ്യത്തില്‍ വിചാരണ നടത്തിയാണ് മോറനെ ക്രൂരമായി മര്‍ദ്ദിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ ഡൂംഡൂമയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലയ സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ കസ്റ്റഡിയിലെടുത്തതായി തിന്‍സൂഖിയ പൊലീസ് സൂപ്രണ്ട് ദേബോജിത് ദിയോറി പറഞ്ഞു.
അസമിലെ കരീംഗഞ്ജില്‍ കാലി മോഷണമാരോപിച്ച് കഴിഞ്ഞ വര്‍ഷം മൂന്ന് ബംഗ്ലാദേശി പൗരന്‍മാരെ തല്ലിക്കൊന്നിരുന്നു.
2017ല്‍ നഗാവോന്‍ ജില്ലയില്‍ രണ്ട് പേരെ സമാന ആരോപണത്തിന്റെ പേരില്‍ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു.