തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു.പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ഒരാഴ്ചയില്‍ പെട്രോളിന് 1.53 പൈസയും ഡീസലിന് 1.23 പൈസയുമാണ് കൂടിയത്.
കൊച്ചിയില്‍ പെട്രോളിന് 98.93 രൂപയും തിരുവനന്തപുരത്ത് 100.44 രൂപയുമാണ് വില. ഒരു ഡീസലിന് കൊച്ചിയില്‍ 94.06 രൂപയും തിരുവനന്തപുരത്ത്് 95.45 രൂപയുമാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും പെട്രോള്‍, ഡീസല്‍ വില 100 കടന്നു.