X
    Categories: indiaNews

ചടങ്ങുകള്‍ നടത്താന്‍ പണമില്ല;93 കാരന്റെ മൃതദേഹംഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍

ഹൈദരാബാദ്: 93 കാരനായ മുത്തച്ഛന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് യുവാവ്. തെലങ്കാനയില്‍ വാറങ്കലിലെ പര്‍കാലയിലാണ് സംഭവം. സംസ്‌കാരചടങ്ങുകള്‍ നടത്താന്‍ പണമില്ലാത്തതിനാലാണ് മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്ന് നിഖില്‍ എന്ന 23 കാരന്‍ വെളിപ്പെടുത്തി.

ദുര്‍ഗന്ധം വമിക്കുന്നെന്ന അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്നാണ് വീട്ടില്‍ പൊലീസ് പരിശോധന നടത്തിയപ്പോഴാണ് ഫ്രിഡ്ജിനുള്ളില്‍നിന്ന് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. മുത്തച്ഛന്റെ പെന്‍ഷനായിരുന്നു ഇവരുടെ ജീവിതമാര്‍ഗം. കുറച്ചുനാള്‍ മുമ്പ് ഇദ്ദേഹം കിടപ്പിലാവുകയും മൂന്നു ദിവസം മുമ്പ് മരിക്കുകയുമായിരുന്നു എന്ന് നിഖില്‍ മൊഴി നല്‍കി. സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ പണം ഇല്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നും നിഖില്‍ വ്യക്തമാക്കി. സംഭവത്തില്‍ ദൂരുഹമരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Test User: