ന്യൂഡല്‍ഹി:രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തികരിച്ചവര്‍ക്ക് അന്തര്‍ സംസഥാന യാത്ര അനുവദിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം.ഇവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിര്‍ബഡം പാടില്ല. ഇതിനെ സംബഡിച്ച് കേന്ദ്രം എല്ലാ സംസഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി കഴിഞ്ഞു.
ലോകസഭയില്‍ ഇതു സംബഡിച്ചു ടൂറിസം മന്ത്രി നേരത്തെ അറിയിച്ചിരുന്നു.എന്നാല്‍ രേഖ മൂലം ഉളള അറിയിപ്പ് ലഭ്യമാവുന്നത് ഇപ്പോഴാണ്.നിലവില്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്ത തരത്തിലാണ് ഇക്കാര്യത്തില്‍ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇതിന് ഒരു ഏകീകൃത സ്വഭാവം രൂപപ്പെടുത്താന്‍ വേണ്ടിയാണ് കേന്ദ്ര ടൂറിസം മന്ത്രാലയം ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. സംസ്ഥാനങ്ങളുടെ വ്യത്യസ്ത നിലപാടുകള്‍ വിവിധ ടൂറിസം മേഖലയെ ബാധിക്കുന്നുണ്ടെന്ന് പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര തീരുമാനം. എന്നാല്‍ ഇതില്‍ ഔദ്യോഗിക തീരുമാനം എടുക്കേണ്ടത് സംസ്ഥാനങ്ങള്‍ തന്നെയാണ്.