X
    Categories: indiaNews

വരാനിരിക്കുന്നത് ആദ്യ ഡിജിറ്റല്‍ സെന്‍സസെന്ന് കേന്ദ്രം

 

ന്യൂഡല്‍ഹി: വരാനിരിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ഡിജിറ്റല്‍ സെന്‍സസ് ആയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. രാജ്യസഭയില്‍ ബിജെപി എംപി രൂപ ഗാംഗുലിയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ എല്ലാവരുടെയും വ്യക്തിവിവരങ്ങള്‍ ഒരു സെര്‍വറില്‍ സൂക്ഷിക്കുന്ന രീതിയിലായിരിക്കും ഡിജിറ്റല്‍ സെന്‍സസ് നടത്തുക. കടലാസുകള്‍ പൂര്‍ണമായും ഉപേക്ഷിച്ച് സ്മാര്‍ട് ആപ്ലിക്കേഷനുകളും ക്ലൗഡ് സെര്‍വറുകളും ഉപയോഗിച്ചാകും സെന്‍സസ്.
ഇതുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനും നിരീക്ഷണത്തിനുമായി ഒരു പോര്‍ട്ടല്‍ വികസിപ്പിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു. കോവിഡ് പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ സെന്‍സസുമായി ബന്ധപ്പെട്ട ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ മാറ്റിവച്ചതായും മന്ത്രി സഭയില്‍ പറഞ്ഞു.

Test User: