X
    Categories: indiaNews

ഇളവുകളുമായി ഡല്‍ഹി സര്‍ക്കാര്‍ : എല്ലാ കടകളും നാളെ തുറക്കും

ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി ഡല്‍ഹി സര്‍ക്കാര്‍. മാളുകള്‍, കടകള്‍,ഭക്ഷണശാലകള്‍ എന്നിവ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഒരാഴ്ചത്തേക്ക് മാത്രമാണ് ഇളവുകള്‍ നല്‍കുന്നതെന്നും കേവിഡ് കേസുകള്‍ ഉയര്‍ന്നാല്‍ ഇളവുകള്‍ പിന്‍വലിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കടകള്‍ നിലവിലെ സമയക്രമത്തില്‍ തന്നെ പ്രവര്‍ത്തിക്കും. ഭക്ഷണശാലയില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയുണ്ട്. സലൂണുകള്‍ക്കും പ്രവര്‍ത്തന അനുമതി നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരുമായി പ്രവര്‍ത്തിക്കാനും സ്വകാര്യ ഓഫീസുകള്‍ക്ക് അന്‍പത് ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. സ്‌കൂള്‍, കോളേജ് മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല.

 

 

Test User: