താജ് മഹലിന് ലഭിച്ച ജപ്തി നോട്ടിസ് അബദ്ധം പറ്റിയതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

ഡല്‍ഹി : താജ് മഹലിന് ലഭിച്ച ജപ്തി നോട്ടിസ് അബദ്ധം പറ്റിയതെന്ന് സ്ഥിരീകരിച്ച്‌ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എസ്‌ഐ).ആഗ്ര മുനിസിപ്പല്‍ കോര്‍പറേഷനാണ് ജപ്തി നോട്ടിസ് അയച്ചത്.

നവംബര്‍ 25നാണ് താജ് മഹലിന് 1.47 ലക്ഷത്തിന്റെ പ്രോപ്പര്‍ട്ടി ടാക്‌സും, 1.9 കോടി രൂപയുടെ വാട്ടര്‍ ബില്ലും അടയ്ക്കണമെന്ന് കാണിച്ച്‌ കോര്‍പറേഷന്‍ അധികൃതര്‍ എഎസ്‌ഐക്ക് നോട്ടിസ് അയച്ചത്. ബില്‍ അടച്ചില്ലെങ്കില്‍ 15 ദിവസത്തിനകം വസ്തു ജപ്തി ചെയ്യുമെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് നോട്ടിസ് വിവാദമായിരുന്നു.എന്നാല്‍ പ്രോപര്‍ട്ടി ടാക്‌സ് സ്മാരകങ്ങള്‍ ബാധകമല്ലെന്ന് ആര്‍ക്കിയോളജി സൂപ്രണ്ട് ഡോ.രാജ് കുമാര്‍ പട്ടേല്‍ അറിയിച്ചു.

ഇതാദ്യമായാണ് താജ് മഹലിനെ തേടി ഇത്തരമൊരു ബില്‍ എത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. വാണിജ്യ ഉപഭോഗത്തിനല്ല വെള്ളം ഉപയോഗിക്കുന്നത്, മറിച്ച്‌ താജ് മഹലിലെ ചെടികളും മറ്റും നനയ്ക്കുന്നതിന് വേണ്ടിയാണ്. അതുകൊണ്ട് തന്നെ വാട്ടര്‍ ബില്ലും ബാധകമാകില്ലെന്ന് സൂപ്രണ്ട് വ്യക്തമാക്കി.

Test User:
whatsapp
line