സൈന്യം ഭാവിക്കുവേണ്ടി സജ്ജരായിരിക്കണമെന്നും റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍നിന്ന് സൈന്യം പാഠമുള്‍ക്കൊള്ളണമെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ബംഗളൂരുവില്‍ ഞായറാഴ്ച നടന്ന രാജ്യത്തിന്റെ 75ാമത് കരസേന ദിന പരേഡിന്റെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്ബ് ഇന്ത്യ സംസാരിക്കുമ്ബോള്‍ ആരുമത് ഗൗരവമായെടുത്തിരുന്നില്ലെന്നും എന്നാല്‍, ഇന്ന് ലോകം ഇന്ത്യയെ ശ്രദ്ധയോടെ കേള്‍ക്കുകയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
കാലപ്പഴക്കംചെന്ന സംവിധാനങ്ങളെ സൈന്യത്തില്‍നിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണ്. മനുഷ്യവിഭവശേഷിയുടെ വികാസമാണ് അഗ്നിപഥ് സ്കീം ലക്ഷ്യമിടുന്നത്. ഏത് സാഹചര്യത്തെയും നേരിടാന്‍ സൈന്യം തയാറാണെന്നും അദ്ദേഹം പറഞ്ഞു.