ജയ്പൂര്‍: അംബേദ്കര്‍ പോസ്റ്റര്‍ ഒട്ടിച്ചതിന് ക്രൂരമായി മര്‍ദ്ദനമേറ്റ ഭീം ആര്‍മി പ്രവര്‍ത്തകനായ ദളിത് യുവാവ് കൊല്ലപ്പെട്ടു. 21-കാരനായ വിനോദ് ബാംനിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അനില്‍ സിഹാഗ്, രാകേഷ് സിഹാഗ് ഇവരുടെ സുഹൃത്തുക്കളായ സാക്ഷം, ഹൈദര്‍ അലി എന്നിവരാണ് പിടിയിലായത്. ഒളിവില്‍ പോയ മറ്റു രണ്ടു പേരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. ജാതിയധിക്ഷേപം നടത്തിയെന്നാരോപിച്ച് അനില്‍ സിഹാഗ്, രാകേഷ് സിഹാഗ് എന്നിവര്‍ക്കെതിരെ നേരത്തെ വിനോദ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഹനുമാന്‍ ചാലിസയുടെ നോട്ടീസ് സ്‌കൂളില്‍ വിതരണം ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ വിനോദ് നിരസിച്ചതാണ് ഇതിന് കാരണം. തുടര്‍ന്ന് ഇരുവരും ജാതിയധിക്ഷേപം നടത്തിയെന്നായിരുന്നു വിനോദ് നല്‍കിയ പരാതി. ഇതിന് പിന്നാലെ ജൂണ്‍ 5 നാണ് അംബേദ്കര്‍ പോസ്റ്റര്‍ ഒട്ടിച്ചുവെന്ന് പറഞ്ഞ് വിനോദിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് അദ്ദേഹത്തിന്റെ ബന്ധുവും സംഭവത്തിലെ ദൃക്സാക്ഷിയുമായ മുകേഷ് പറഞ്ഞു.
പോസ്റ്ററൊട്ടിച്ചതിന് ദളിത് യുവാവിനെ തല്ലിക്കൊന്നു
Related Post