പിറന്നാള്‍ ആഘോഷത്തിനിടെ മുഖത്ത് കേക്ക് തേച്ച സുഹൃത്തുക്കളെ യുവാവ് വെടി വെച്ചുകൊന്നു. ബുധനാഴ്ച വൈകിട്ടോടെ അമൃത്സറിലെ ഒരു ഹോട്ടലിന്റെ പുറത്താണ് സംഭവം അരങ്ങേറിയത്.
സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിനായി ഇരുപത്തിയഞ്ചോളം പേര്‍ ഒരു ഹോട്ടലില്‍ ഒത്തുചേരുകയും പിറന്നാള്‍ ആഘോഷത്തിനിടെ കേക്ക് മുഖത്ത് തേച്ചതുമായി ബന്ധപ്പെട്ട ഒരു വഴക്ക് രൂപപ്പെടുകയും ചെയ്തു.
പാര്‍ട്ടി കഴിഞ്ഞതിന് ശേഷം കേക്ക് മുഖത്ത് തേക്കപെട്ട സുഹൃത്ത് ഹോട്ടലിന് പുറത്തുവച്ച് മുഖത്ത് കേക്ക് തേച്ച രണ്ട് സുഹൃത്തുക്കള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു
.വെടിയേറ്റ രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനടിയില്‍ വെടിവെച്ച ആള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുന്നു.